//
3 മിനിറ്റ് വായിച്ചു

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം; സംസ്ഥാനത്തെ മദ്യശാലകള്‍ നാളെ തുറക്കില്ല

നാളെ സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കില്ല. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാ​ഗമായാണ് മദ്യശാലകൾ അടച്ചിടുന്നത്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 1989 മുതലാണ് ലഹരി വിരുദ്ധ ദിനം ആചരിച്ചു തുടങ്ങിയത്.മയക്കുമരുന്ന് ദുരുപയോഗം, അനധികൃത മരുന്ന് വ്യാപാരം എന്നിവക്കെതിരെ അവബോധമുണ്ടാക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.1987 ഡിസംബർ 7ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിലാണ് ദിനാചരണത്തെ സംബന്ധിച്ച് പ്രമേയം പാസാക്കിയത്. ജൂൺ 17, ജൂൺ 26 തീയതികൾ നിർദ്ദേശിക്കപ്പെട്ടുവെങ്കിലും 26 ആണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!