//
5 മിനിറ്റ് വായിച്ചു

ലോകായുക്താ ഓർഡിനൻസ്: സർക്കാരിന് ഭയം, ഗവർണർ ഒപ്പിടരുത്: ഷാഫി പറമ്പിൽ

പാലക്കാട്: ലോകായുക്തയുമായി ബന്ധപ്പെട്ട പുതിയ ഓർഡിനൻസ് ഭരണഘടനാ വിരുദ്ധവും ജനവിരുദ്ധവുമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. ഭരണ പരിഷ്കാര കമ്മീഷനെ പോലെ ലോകായുക്തയെയും വെള്ളാനയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തുടർ ഭരണത്തിൽ തുടർ അഴിമതിക്കുള്ള ലൈസൻസ് തേടുകയാണ് സർക്കാരെന്നും ഷാഫി വിമർശിച്ചു.
ലോകായുക്തയിൽ വരാനിരിക്കുന്ന വിധിയിലുള്ള ഭയമാണ് സർക്കാരിനെന്ന് അദ്ദേഹം പറഞ്ഞു. ഗവർണർ ഓർഡിനൻസിൽ ഒപ്പിടരുത്. സീതാറാം യെച്ചൂരി മറുപടി പറയണം. ജൻലോക്പാൽ വേണമെന്ന് പറഞ്ഞവർ ഇപ്പോൾ ഒളിക്കുന്നത് എന്തിനാണെന്ന് ചോദിച്ച എംഎൽഎ, കേരളത്തെ പിണറായി റിപബ്ലിക്ക് ആക്കാൻ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി. അട്ടപ്പാടി മധു വധക്കേസ് ഖേദകരമാണ്. സർക്കാരിന്റെ മുൻഗണനകളിൽ ഇതില്ല. കൊലപാതക കേസുകളിലെ ക്രിമിനലുകൾക്ക് ലക്ഷങ്ങൾ ചെലവഴിച്ച് അഭിഭാഷകരെ കൊണ്ടുവന്ന സർക്കാരാണ് പിണറായിയുടേതെന്നും അദ്ദേഹം വിമർശിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!