/
7 മിനിറ്റ് വായിച്ചു

രമേശിന്റെ സത്യസന്ധത; മാറ്റി വച്ച ടിക്കറ്റ് ഉടമയ്ക്കു തന്നെ നല്‍കി ലോട്ടറി വില്‍പനക്കാരന്‍

ഒന്നാം സമ്മാനം അടിച്ച മാറ്റി വച്ച ടിക്കറ്റ് ഉടമയ്ക്കു തന്നെ നല്‍കി ലോട്ടറി വില്‍പനക്കാരന്‍ രമേശ്.രമേശിന്റെ ശിവശക്തി ലോട്ടറി വില്‍പന കേന്ദ്രത്തില്‍ കേരള ലോട്ടറിയുടെ ടിക്കറ്റ് മാറ്റിവെച്ചേക്കണമെന്ന ആവശ്യവുമായി സുരേഷ് വിളിക്കുകയായിരുന്നു.

എല്ലാ ആഴ്ചയിലും ഇതേ സ്ഥലത്തുനിന്നും സുരേഷ് ലോട്ടറി എടുക്കാറുണ്ട്. പതിവു പോലെ ഇത്തവണയും വിളിച്ചു പറഞ്ഞപ്പോള്‍ രമേശ് മറ്റൊന്നും ആലോചിക്കാതെ ടിക്കറ്റ് മാറ്റി വച്ചു.

ഞായറാഴ്ച നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒരു കോടി സമ്മാനം അടിച്ചത് മാറ്റി വച്ച ഈ ടിക്കറ്റിനാണ്. വ്യത്യസ സീരിയലുകളില്‍ ഇതേ നമ്പര്‍ കൈയിലുണ്ടായിട്ടും രമേശ് ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് തന്നെ സുരഷിനു നല്‍കുകയായിരുന്നു. ഒരു കോടി അടിച്ച വിവരം രമേശ് തന്നെയാണ് സുരേഷിനെ വിളിച്ചറിയിച്ചത്.

തുടര്‍ന്ന് സുരേഷ്് ജോലി ചെയ്യുന്ന വര്‍ക്‌ഷോപ്പില്‍ എത്തി ടിക്കറ്റും കൈമാറി. ഇതിലൂടെ സുരേഷിന് സ്വന്തം വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകും. എന്നാല്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ എത്താന്‍ സുരേഷ് തയ്യാറായില്ല.സമ്മാനാര്‍ഹമായ ടിക്കറ്റ് കനറാ ബാങ്കിന്റെ കൂത്താട്ടുകുളം ശാഖയില്‍ ഏല്‍പ്പിച്ചു. അതേസമയം രണ്ട് സമാശ്വാസ സമ്മാനവും സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റതിന്റെ കമ്മീഷനും രമേശിനു ലഭിച്ചു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!