കണ്ണൂർ: ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം – കാറ്റഗറി നമ്പര്‍ 516/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2021 സപ്തംബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തികരിച്ച് നാലാം ഘട്ടത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അഭിമുഖം മാര്‍ച്ച് രണ്ട്, മൂന്ന്, നാല്, ഒമ്പത്, 10, 11, 16, 17 തീയതികളിലായി പി എസ് സി ജില്ലാ ഓഫീസില്‍ നടത്തും.ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, എസ് എം എസ് എന്നിവ അയച്ചിട്ടുണ്ട്. ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റ പ്രഫോര്‍മ എന്നിവ അവരവരുടെ പ്രൊഫൈലില്‍ ലഭിക്കും.ഉദ്യോഗാര്‍ഥികള്‍ കമ്മീഷന്‍ അംഗീകരിച്ച അസ്സല്‍ തിരിച്ചറിയല്‍ രേഖ, അസ്സല്‍ പ്രമാണങ്ങള്‍, ഡൗണ്‍ലോഡ് ചെയ്തെടുത്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റ പ്രഫോര്‍മ, ഒടിവി സര്‍ട്ടിഫിക്കറ്റ്, കൊവിഡ് 19 സത്യപ്രസ്താവന എന്നിവ സഹിതം കൊവിഡ് മാനദണ്ഡം പാലിച്ച് അനുവദിച്ച തീയതിയിലും സമയത്തും ജില്ലാ പി എസ് സി ഓഫീസില്‍ ഹാജരാകണം.
താല്‍ക്കാലിക നിയമനം
കണ്ണൂര്‍ സിറ്റി റോഡ് വികസന പദ്ധതിയില്‍ ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ വാലേ്വഷന്‍ തയ്യാറാക്കുന്നതിനായി വാല്യൂവേഷന്‍ അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: എസ്റ്റിമേറ്റിലും ഓട്ടോകാഡിലുമുള്ള പ്രാവീണ്യം. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് മൂന്നിനകം കെ ആര്‍ എഫ് ബിയുടെ ഒറ്റതെങ്ങ് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപമുള്ള ഓഫീസിലോ krfbkannur@gmail.com ലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2931340.
സീനിയോറിറ്റി പുതുക്കാന്‍ അവസരം
2000 ജനുവരി ഒന്ന് മുതല്‍ 2021 ആഗസ്ത് 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്ട്രേഷന്‍ പുതുക്കി നല്‍കുന്നു. രജിസ്ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/1999 മുതല്‍ 6/2021 വരെ രേഖപ്പെടുത്തിയിരിക്കണം. ഏപ്രില്‍ 30 വരെ ഓണ്‍ലൈനായോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായോ രജിസ്ട്രേഷന്‍ പുതുക്കാം.മേല്‍ കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ അല്ലാതെയോ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ പൊതു മേഖല സ്ഥാപനങ്ങളില്‍ ജോലി ലഭിച്ചു നിയമാനുസൃത വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റ് 90 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാലും, നിശ്ചിത സമയപരിധി കഴിഞ്ഞു ചേര്‍ത്ത കാരണത്താലും സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും പഴയ സിനിയോറിറ്റി നിലനിര്‍ത്തുന്നതിന് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.eemploymet.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 0497 2700831.