കണ്ണൂർ: കണ്ണൂരിൻ്റെ സാമൂഹിക സാംസ്കാരിക സാമുദായിക രംഗത്ത് നിറസാന്നിദ്ധ്യവും ജനതാദൾ സംസ്ഥാന വൈസ് പ്രസിഡൻ്റുമായ എം.പവിത്രന്റെ ഇരുപത്തി അഞ്ചാം ചരമവാർഷിക ദിനം ആർ.ജെ.ഡി. കണ്ണൂർ ജില്ലകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ആർ.ജെ.ഡി. ജില്ല പ്രസിഡൻ്റ് വി.കെ. ഗിരിജൻ ഉദ്ഘാടനം ചെയ്തു.
ജില്ല സെക്രട്ടറി ജി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി രവീന്ദ്രൻ കുന്നോത്ത് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി. പ്രശാന്തൻ, കെ.പി. രമേശൻ, ജില്ല ഭാരവാഹികളായ കെ.കെ. ജയപ്രകാശ്, സി.വി.എം. വിജയൻ, കല്യാട്ട് പ്രേമൻ, അഡ്വ മധുസൂദനൻ, ഗോപി. കാഞ്ഞിലേരി, കെ.പി. പ്രകാശൻ, എം. പ്രവീൺ വസന്തൻ പള്ളിയാംമൂല എന്നിവർ സംസാരിച്ചു.