3 മിനിറ്റ് വായിച്ചു

എം. രാജീവൻ അനുസ്മരണം

കണ്ണൂർ: ദേശാഭിമാനി സീനിയർ സബ് എഡിറ്റർ എം രാജീവന്റെ നിര്യാണത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസ് ക്ലബിൽ ചേർന്ന യോഗം അനുശോചിച്ചു. ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്റർ കെ.എൻ ബാബു അനുസ്മരണം നടത്തി. പ്രസ്ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വിജേഷ്, സംസ്ഥാന കമ്മിറ്റി അംഗം പ്രശാന്ത് പുത്തലത്ത്, ട്രഷറർ കബീർ കണ്ണാടിപ്പറമ്പ്, ജോയിന്റ് സെക്രട്ടറി എം. സന്തോഷ് കുമാർ , രാധാകൃഷ്ണൻ പട്ടാന്നൂർ, കൃഷ്ണൻ കാഞ്ഞിരങ്ങാട് , പി. സുരേശൻ , എം. അബ്ദുൾ മുനീർ , സദാശിവൻ ഇരിങ്ങൽ എന്നിവർ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!