മഹിളാമോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യയിൽ പ്രതിയായ ബിജെപി നേതാവ് പ്രജീവ് കീഴടങ്ങി. ആത്മഹത്യക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ പ്രജീവ് ഒളിവിൽ പോയിരുന്നു. പാലക്കാട് ടൗൺ നോർത്ത് പൊലീസിൽ രാവിലെ പത്ത് മണിയോടെ ആണ് കീഴടങ്ങിയത്. ശരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ പ്രജീവിനെതിരെയുള്ള ആരോപണങ്ങളുണ്ട്. ഇതിന് പുറമെ ബന്ധുക്കളും പ്രജീവിനെതിരെ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇത് കൂടി പരിഗണിച്ച്, കഴിഞ്ഞ ദിവസമാണ് പ്രജീവിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയത്.ഞായറാഴ്ച്ച വൈകിട്ടാണ് ശരണ്യയെ വീട്ടിനുള്ളിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശരണ്യയുടെ അഞ്ച് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ പ്രജീവാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കുന്നുണ്ട്. പ്രജീവ് തന്നെ പലരീതിയിൽ ഉപയോഗിച്ചു. ഒടുവിൽ താൻ മാത്രം കുറ്റക്കാരിയായി. പ്രജീവിനെ വെറുതെ വിടരുതെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.