//
5 മിനിറ്റ് വായിച്ചു

കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് ശൗര്യ ചക്ര; നായിബ് സുബൈദാർ ശ്രീജിത്തിന് രാജ്യത്തിന്‍റെ ആദരം

ദില്ലി: കശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിബ് സുബൈദാർ എം ശ്രീജിത്തിന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയാണ് എം ശ്രീജിത്ത്. ആറ് പേർക്കാണ് ശൗര്യചക്ര നൽകി രാജ്യം ആദരമർപ്പിക്കുന്നത്. മലയാളിയായ ആർ ആർ ശരത്തിന് മരണാനന്തര ബഹുമതിയായി സർവ്വോത്തം ജീവൻ രക്ഷാ പതക് നൽകും. കേരളത്തിൽ നിന്ന് നാല് പേർക്ക് ഉത്തം ജീവൻ രക്ഷാ പതക് സമ്മാനിക്കും. അൽഫാസ് ബാവു, കൃഷ്ണൻ, കുമാരി മയൂഖ വി, മുഹമ്മദ് അദ്നാൻ മൊഹിയുദ്ദീൻ എന്നിവർക്കാണ് ഉത്തം ജീവൻ രക്ഷാ പതക്. നീരജ് ചോപ്രയ്ക്ക് പരം വിശിഷ്ട സേവ മെഡൽ സമ്മാനിക്കും. ഉത്തം സേവാ മെഡൽ രണ്ട് മലയാളികൾക്ക് ലഭിക്കും. ലെഫ്റ്റനൻ്റ് ജനറൽ ജോൺസൺ പി മാത്യു, ലെഫ്റ്റനൻ്റ് ജനറൽ പി.ഗോപാലകൃഷ്ണമേനോൻ എന്നിവരാണ് ഉത്തം സേവാ മെഡലിന് അർഹരായ മലയാളികൾ. അതിവിശിഷ്ട സേവാ മെഡൽ  ലെഫ്. ജനറൽ എം ഉണ്ണികൃഷ്ണൻ നായർക്ക് സമ്മാനിക്കും.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!