മലയാളി മാധ്യമ പ്രവർത്തക ഹൈദരാബാദിൽ മരിച്ചു. തൃശൂർ
ഇരിങ്ങാലക്കുട പടിയൂർ സ്വദേശിനി വിരുത്തി പറമ്പിൽ സൂരജിന്റെ മകൾ നിവേദിതയാണ് (26) മരിച്ചത്. ഹൈദരാബാദിൽ ഇ.ടി.വി ഭാരത് ചാനൽ ജീവനക്കാരിയാണ്.
രാവിലെ ഓഫീസിലേക്ക് പോകുന്നതിന് റോഡ് മുറിച്ചു കടക്കവേ കാർ ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നേരത്തെ റിപ്പോർട്ടർ ടിവിയുടെ തൃശൂർ റിപ്പോർട്ടറായും പ്രവർത്തിച്ചിട്ടുണ്ട്. അമ്മ: ബിന്ദു. സഹോദരൻ: ശിവപ്രസാദ്. സംസ്കാരം ഞായറാഴ്ച രാവിലെ തൃശൂരിലെ വീട്ടുവളപ്പിൽ നടക്കും.