മമ്മൂട്ടിയുടെയും ലാൽ മീഡിയയുടെയും പേരിൽ തട്ടിപ്പ് നടക്കുന്നതായി നിർമ്മതാവ് ബാദുഷ. ഒരു വർഷത്തോളമായി ദോഹ, ഖത്തർ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഒഡീഷന്‍, വര്‍ക്ക്‌ഷോപ്പുകള്‍, പ്രൊഡ്യൂസര്‍ ക്യാന്‍വാസിങ് എന്ന രീതിയിലുള്ള തട്ടിപ്പുകൾ നടക്കുന്നു.എന്നാൽ ഇത്തരം ഒരു പ്രൊജക്റ്റും നടക്കുന്നില്ല എന്ന് അദ്ദേഹം അറിയിച്ചു. തട്ടിപ്പിനെതിരെ ലാൽ മീഡിയ നിയമ നടപടിക്ക് ഒരുങ്ങുകയാണ്. ഈ തട്ടിപ്പിന്റെ പേരിൽ നടക്കുന്ന പണമിടപാടുകൾക്ക് ലാൽ മീഡിയ ഉത്തരവാദികൾ അല്ലെന്നും ആയതിനാൽ തട്ടിപ്പിൽ വീഴരുതെന്നും ബാദുഷ മുന്നറിയിപ്പ് നൽകുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ബാദുഷയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ദോഹ – ഖത്തർ കേന്ദ്രീകരിച്ച് കൊണ്ട് ഒരു വർഷത്തോളമായി മമ്മൂക്കയുടെയും ലാൽ മീഡിയ ലാൽ,ലാൽ ജൂനിയർ, എന്നിവരുടെ പേരിലും ഒഡീഷൻ, വർക്ക്ഷോപ്പുകൾ, പ്രൊഡ്യൂസർ ക്യാൻവാസിങ് എന്ന രീതിയിലുള്ള തട്ടിപ്പ് പരിപാടികൾ നടക്കുന്നതായി അറിഞ്ഞു.എന്നാൽ അത്തരത്തിലുള്ള ഒരു പ്രൊജക്റ്റും നിലവിൽ ഇല്ല. ഈ തട്ടിപ്പിനെതിരെ കഴിഞ്ഞ ദിവസം ലാൽ മീഡിയ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണെന്നും, ഇതിന്റെ പേരിൽ നടന്ന പണമിടപാടുകളിൽ അവർക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്നും സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു. ആയതിനാൽ ഇത്തരത്തിലുള്ള ഒരു തട്ടിപ്പിൽ ആരും പോയി വീഴാതിരിക്കുക.