//
4 മിനിറ്റ് വായിച്ചു

മണിപ്പൂര്‍ കത്തുന്നു; പിന്നാലെ സംഘര്‍ഷം മേഘാലയയിലും,16പേര്‍ അറസ്റ്റില്‍

മണിപ്പൂരിന് പിന്നാലെ മേഘാലയയിലും സംഘാര്‍ഷാവസ്ഥ. കുക്കി, മെയ്തി വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മിസോ മോര്‍ഡന്‍ സ്‌കൂളിന് സമീപമുള്ള നോണ്‍ഗ്രിം ഹില്‍സിലാണ് സംഘര്‍ഷമുണ്ടായത്.അതേസമയം, അക്രമം സൃഷ്ടിക്കാനും കലാപമുണ്ടാക്കാനും ആരെങ്കിലും ശ്രമിച്ചാല്‍ ക്രമസമാധാനപാലനത്തിന്റെ ഭാഗമായി കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

ഗോത്ര വിഭാഗത്തിമല്ലാത്ത മെയ്തി സമുദായത്തെ പട്ടിക വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തെ എതിര്‍ത്ത് നാഗാ, കുക്കി ഗോത്രവര്‍ഗക്കാര്‍ ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.ഇതിലാണ് സംഘര്‍ഷമുണ്ടായത്. ഒറ്റരാത്രികൊണ്ട് സംഘര്‍ഷം തീവ്രമാകുകയായിരുന്നു. .

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!