തിരുവനന്തപുരം> തിരുവനന്തപുരത്ത് വീട്ടിൽ വൻ മോഷണം. വീട്ടുകാർ ക്ഷേത്രത്തിൽ പോയ സമയത്താണ് 100 പവൻ സ്വർണാഭരണം മോഷണം പോയത്. തിരുവന്തപുരം ഫോർട്ട് സ്റ്റേഷൻ പരിധിയിൽ മണക്കാട് മുക്കോലക്കൽ ക്ഷേത്രത്തിനു സമീപം ഐശ്വര്യയിൽ ബാലസുബ്രഹ്മണ്യന്റെ വീട്ടിലാണ് സംഭവം. സംഭവസ്ഥലത്ത് വിരലടയാള വിദഗ്‌ധരും പൊലീസും പരിശോധന നടത്തുന്നു.
തിരുവനന്തപുരത്ത് വൻ മോഷണം; വീട്ടിൽനിന്നും 100 പവൻ കവർന്നു
