/
11 മിനിറ്റ് വായിച്ചു

മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ് ; നഗരസഭാ പരിധിയിൽ പൊതു അവധി

ആഗസ്റ്റ് 20 ന് മട്ടന്നൂർ നഗരസഭാ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാൽ അന്നേദിവസം, നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ് ആക്ട് പ്രകാരം നഗരസഭാ പരിധിയിലെ മുഴുവൻ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയും സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വേതനത്തോടെയുള്ള അവധിയും പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടു. ഷോപ്‌സ് ആൻഡ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻറ് നിയമത്തിന് കീഴിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ 20ന് വേതനത്തോടു കൂടിയുള്ള അവധി പ്രഖ്യാപിക്കുന്നുവെന്ന് ലേബർ കമ്മീഷണർ ഉറപ്പാക്കണം. മട്ടന്നൂർ നഗരസഭയിലെ വോട്ടറും നഗരസഭയ്ക്ക് പുറത്ത് ജോലി ചെയ്യുന്നവരുമായ കാഷ്വൽ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കും വേതനത്തോടെയുള്ള അവധി നൽകേണ്ടതാണ്.

പ്രാദേശിക അവധി പ്രഖ്യാപിച്ചു

നഗരസഭാ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാൽ മട്ടന്നൂർ നഗരസഭാ പരിധിയിലെ കേരള സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആഗസ്റ്റ് 20ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ ഉത്തരവിട്ടു. പോളിംഗ് ബൂത്തുകളായി നിശ്ചയിച്ച സ്ഥാപനങ്ങൾക്ക് ആഗസ്റ്റ് 19നും 20നും വോട്ടെണ്ണൽ കേന്ദ്രമായ മട്ടന്നൂർ ഹയർസെക്കണ്ടറി സ്‌കൂളിന് ആഗസ്റ്റ് 19, 20, 22 തീയതികളിലും പ്രാദേശിക അവധി പ്രഖ്യാപിച്ചു.

ഡ്രൈഡേ പ്രഖ്യാപിച്ചു

ആഗസ്റ്റ് 20ന് നഗരസഭാ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും 22ന് വോട്ടെണ്ണലും നടക്കുന്നതിനാൽ ആഗസ്റ്റ് 18 മുതൽ 20 വരെയും 22നും മട്ടന്നൂർ നഗരസഭാ പരിധിയിലെ എല്ലാ മദ്യഷാപ്പുകൾക്കും ഡ്രൈഡേ പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ ഉത്തരവിട്ടു. വ്യക്തികൾ അനധികൃതമായി മദ്യം സംഭരിക്കുന്നത് തടയാനും അനധികൃത മദ്യവിൽപന തടയാനും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്ക് നിർദേശം നൽകി. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ സിറ്റി പോലീസ് കമ്മീഷണർക്കും നിർദേശം നൽകി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!