മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ മിനി നഗർ വാർഡിൽ മുസ്ലിം ലീഗ് സ്ഥാനാർഥിക്കെതിരെ റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി വി ഷാഹിദിനെതിരെ നടപടി .ഷാഹിദിനെ മുസ്ലിം ലീഗ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെന്റ് ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസിൽ നിന്നും അറിയിച്ചു.യൂത്ത് ലീഗ് മുൻ മണ്ഡലം ജോയിന്റ് സെക്രട്ടറിയും മിനി നഗർ വാർഡിലെ കൗൺസിലർ മുബീന ഷാഹിദിന്റെ ഭർത്താവുമാണ് പി വി ഷാഹിദ് .