കണ്ണൂര്‍: മാതൃഭൂമിയിൽ നിന്ന് ന്യൂസ് എഡിറ്ററായി വിരമിച്ച കെ വിനോദ്ചന്ദ്രനും മാധ്യമം കറസ്പോണ്ടന്റായി വിരമിച്ച മട്ടന്നൂർ സുരേന്ദ്രനും കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിരമിച്ച മാധ്യമപ്രവര്‍ത്തകര്‍ നവമാധ്യമങ്ങളുള്പ്പെടെയുള്ള സാധ്യകള്‍ ഉപയോഗപ്പെടുത്തി കര്‍മോത്സുകരായി ഇനിയും മുന്നോട്ടുപോകണമെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടു.
ദീർഘനാളത്തെ പത്രപ്രവർത്തന ജീവിതത്തിൽ അവിസ്മരണീയമായ അനവധി വാർത്താ മുഹൂർത്തങ്ങൾ വായനക്കാർക്ക് പകരുകയും കേരള പത്രപ്രവർത്തക യൂണിയന്റെ പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്കുവഹിക്കുകയും ചെയ്ത ഇരുവര്‍ക്കും, പ്രസ്ക്ലബ്ബിന്റെ സ്നേഹോപഹാരം സ്പീക്കര്‍ കൈമാറി. പ്രസ് ക്ലബ്ബ് പ്രസിഡന്റ് സിജി ഉലഹന്നാന് അധ്യക്ഷനായി. കെ.ടി ശശി, ദിനകരൻ കൊമ്പിലാത്ത്, കെ.ജയപ്രകാശ് ബാബു, എം സന്തോഷ് കുമാർ ഒ.സി മോഹൻരാജ്, കെ.എൻ. ബാബു, സി.സുനിൽ കുമാർ , എൻ.പി.സി രംജിത് , നിശാന്ത് ഘോഷ്, എ.കെ. ഹാരിസ്, പ്രശാന്ത് പുത്തലത്ത്,സഞ്ജീവൻ അഴീക്കോട് എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ വിജേഷ് സ്വാഗതവും ട്രഷറര്‍ കബീര്‍ കണ്ണാടിപ്പറമ്പ് നന്ദിയും പറഞ്ഞു.