മലബാർ കാൻസർ സെന്‍ററിനെ (പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒങ്കോളജി സയൻസ് ആൻഡ് റിസേർച്) ലോകത്തിലെ മുൻ നിര കാൻസർ സെന്‍ററായി ഉയർത്തുകയാണ് ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മലബാർ കാൻസർ സെന്‍റർ (പോസ്റ്റ് ഗ്രാജുവേറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസേർച്) തലശ്ശേരിയിൽ നവീകരിച്ച ഒ.പി സമുച്ചയത്തിന്‍റെയും നഴ്സ് സ് ആൻഡ് സ്റ്റുഡന്‍റ് ഹോസ്റ്റലിന്‍റെയും, ഡിജിറ്റൽ പാത്തോളജിയുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.സി.സി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒങ്കോളജി സയൻസ് ആൻഡ് റിസേർച് ആയി വികസിപ്പിക്കുന്നതിന്‍റെ ഭാഗമാ യുള്ള കർമ്മ പദ്ധതികൾ നടന്നുവരികയാണ്. അതിന്‍റെ ഭാഗമായി പൂർത്തീകരിച്ച മൂന്ന് പദ്ധതികളാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. അർബുദ രോഗികളുടെ വിവര ശേഖരണത്തിനായി കേരള കാൻസർ രജിസ്ട്രി ആരംഭിക്കാൻ വേണ്ടി എം.സി.സി തന്നെയാണ് നേതൃത്വ പരമായ പങ്കു വഹിച്ചെന്നതും, സമഗ്ര മായ അർബുദ രോഗ നിയന്ത്രണം ലക്ഷ്യമാക്കി കേരള കാൻസർ കൺട്രോൾ സ്ട്രാറ്റജി എന്ന കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മൂന്നു ജില്ലകളിൽ നിയന്ത്രണ പരിപാടികൾ വിജയകരമായി നടത്തുകയും പ്രസ്തുത പദ്ധതി സംസഥാനമാകെ നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നിയമ സഭ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ചു. തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ ജമുനാറാണി ടീച്ചർ, വാർഡ് കൗൺസിലർ പി. വസന്ത എന്നിവർ സംസാരിച്ചു. ക്ലിനിക്കൽ ലാബ് സർവിസസ് ആൻഡ് ട്രാൻസ്ലേഷണൽ റിസർച് വിഭാഗം മേധാവി ഡോ.സംഗീത കെ. നായനാർ റിപ്പോർട്ട് അവതരിപ്പിച്ചു. സെന്‍റർ ഡയറക്ർ ഡോ. സതീശൻ ബി സ്വാഗതവും ക്ലിനിക്കൽ ഹെമറ്റോളജി ആൻഡ് മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. ചന്ദ്രൻ കെ. നായർ നന്ദി യും പറഞ്ഞു.