/
2 മിനിറ്റ് വായിച്ചു

കണ്ണൂരിൽ എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

കണ്ണൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. പാവന്നൂർകടവ് സ്വദേശി  മുഹമ്മദ് കുഞ്ഞി(28) കമ്പിൽ സ്വദേശികളായ ശാമിൽ(23) ഹാനി അക്താഷ്(28) എന്നിവരെയാണ് ഇരിട്ടി സി.ഐ. കെ.ജെ.ബിനോയും റൂറൽ എസ്.പി.യുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്.കൂട്ടുപുഴയിൽ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്.പ്രതികളിൽനിന്ന് ഏഴ് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!