മീഡിയാവൺ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടിയില്‍ മീഡിയാ വൺ ചാനലിന്റെ ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് എൻ.വി. രമണ അംഗീകരിച്ചു. മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.കേന്ദ്ര നടപടി ശരിവച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ മീഡിയാവൺ ആവശ്യപ്പെട്ടു. ചാനലിന്റെ ലൈസന്‍സ് ഏകപക്ഷീയമായി റദ്ദാക്കിയെന്നും, നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും പ്രതികൂല നിലപാട് സ്വീകരിച്ചതോടെയാണ് മീഡിയ വണ്‍ ചാനല്‍ സുപ്രീംകോടതിയെ സമീപിച്ചത്. ചാനല്‍ വിലക്കിന് രാജ്യസുരക്ഷയെന്ന കാരണമാണ് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഈ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.