ആശുപത്രി ആക്രമണങ്ങൾ വർധിക്കുന്നതിൽ പ്രതിഷേധിച്ച് മാർച്ച് 17 ന് സംസ്ഥാനത്ത് മെഡിക്കൽ സമരം. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ഡോക്ടർമാർ പണിമുടക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. അത്യാഹിത വിഭാഗത്തെയും ലേബർ റൂമുകളെയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുൾഫി നൂഹു വ്യക്തമാക്കി.കോഴിക്കോട് ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽആറ് പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.പൊതു- സ്വകാര്യ മേഖലകളിലുള്ള ഐഎംഎ അംഗങ്ങളായ മുഴുവൻ ഡോക്ടർമാരും പണിമുടക്കിന്റെ ഭാഗമാകും.ഒപ്പം സഹോദര സംഘടനകളോടും, സർവീസ് സംഘടകളോടും പിന്തുണ തേടിയിട്ടുണ്ടെന്നും ഐഎംഎ ഭാരവാഹികൾ വ്യക്തമാക്കി.