//
9 മിനിറ്റ് വായിച്ചു

എംഎം മണിയുടെ പ്രസംഗത്തില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി; ‘വിധവയായതില്‍ സിപിഐഎമ്മിന് പങ്കില്ലെന്നാണ് പറഞ്ഞത്’

കെകെ രമക്കെതിരെ എംഎം മണി നടത്തിയ പ്രസംഗത്തില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെകെ രമ വിധവയായതില്‍ സിപിഐഎമ്മിന് പങ്കില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മഹതിയെന്ന് വിളിച്ചത് അപകീര്‍ത്തികരമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

”എംഎം മണിയുടെ പ്രസംഗത്തിന്റെ ഭാഗം ഞാന്‍ കേട്ടു. അതില്‍ പറഞ്ഞത് അവര്‍ വിധവയായതില്‍ ഞങ്ങള്‍ക്ക് പങ്കില്ലെന്നാണ്. ഞങ്ങള്‍ എന്നത് കൊണ്ട് അദ്ദേഹം ഉദേശിച്ചത് സിപിഐഎമ്മിനെയും എല്‍ഡിഎഫിനെയുമാണ്. എംഎം മണിയുടെ പ്രസംഗത്തില്‍ തെറ്റുണ്ടെന്ന് പറയാനാകില്ല. പിന്നെ അവരെ മഹതിയെന്ന് വിളിച്ചത് ഏതെങ്കിലും തരത്തില്‍ അപകീര്‍ത്തികരമാണെന്ന് പറയാന്‍ സാധിക്കില്ല.”

താന്‍ ആരെയും അപമാനിക്കണമെന്ന് ഉദേശിച്ചിട്ടില്ലെന്ന് എംഎം മണിയും പറഞ്ഞു.തന്റെ വീക്ഷണത്തില്‍ തോന്നിയ കാര്യമാണ് പരാമര്‍ശിച്ചതെന്നും എംഎം മണി സഭയില്‍ പറഞ്ഞു.

എംഎം മണി പറഞ്ഞത്:

”ഞാന്‍ ആരെയും അപമാനിക്കണമെന്ന് ഉദേശിച്ചിട്ടില്ല. ഒരിക്കലും അങ്ങനെ ചിന്തിച്ചിട്ടില്ല.എന്റെ വീക്ഷണത്തില്‍ തോന്നിയ കാര്യമാണ് പരാമര്‍ശിച്ചത്. സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ തുടര്‍ഭരണമെന്ന അംഗീകാരം കണ്ട് കലി കയറി സഭയില്‍ ബഹളം വയ്ക്കുന്നതിനോട് യോജിപ്പില്ല. ഇതിലൊന്നും വഴങ്ങുന്ന പ്രശ്‌നമില്ല. ഞാന്‍ ആരെയും അപമാനിച്ചിട്ടില്ലെന്ന് പ്രത്യേകമായി ഓര്‍മപ്പെടുത്തുന്നു. മുദ്രാവാക്യം വിളിച്ച് എന്നെ പേടിക്കുകയൊന്നും വേണ്ട. ഈ മുദ്രാവാക്യം വിളി കുറെ ഞാന്‍ കേട്ടതാണ്.നേതാക്കന്‍മാരെ കടന്നാക്രമിച്ചാല്‍ ഞാന്‍ അതിനെ ചോദ്യം ചെയ്യും.”

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!