മോദിയും പിണറായിയും നീങ്ങുന്നത് ഒരേ ശൈലിയില്‍: വിശ്വനാഥൻ പെരുമാള്‍ - Openeyemedia

/
20 മിനിറ്റ് വായിച്ചു

മോദിയും പിണറായിയും നീങ്ങുന്നത് ഒരേ ശൈലിയില്‍: വിശ്വനാഥൻ പെരുമാള്‍

കണ്ണൂര്‍: ഭരണസംവിധാനങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന നരേന്ദ്രമോദിയുടെ അതേ സമീപനമാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിക്കുന്നതെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി വിശ്വനാഥ പെരുമാള്‍ പറഞ്ഞു.കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കുന്നതിനെതിരേ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂര്‍ എസ് പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ പിണറായി വിജയനും നരേന്ദ്രമോദിയും ഒറ്റക്കെട്ടാണ്. പിണറായി- അമിത്ഷാ- മോദി അച്ചുതണ്ടാണ് കോണ്‍ഗ്രസിനെതിരേ പ്രവര്‍ത്തിക്കുന്നത്. ലാവ്‌ലിന്‍ തൊട്ടിങ്ങോട്ട് എഐ ക്യാമറ വരെയുള്ള അഴിമതിയും സ്വര്‍ണകടത്തും ദേശ ദ്രോഹപ്രവര്‍ത്തനങ്ങളുമൊക്കെ നടത്തിയ പിണറായി വിജയനെ ഇഡിയോ എന്‍ഫോഴ്‌സമെന്റോ സിബിഐയോ തൊടുന്നില്ല. കേന്ദ്രഏജന്‍സികളൊന്നും പിണറായിയുടെ പരിസരത്തേ വരുന്നില്ല. ഇതില്‍ ബിജെപി നേതൃത്വവുമായുള്ള പിണറായി വിജയന്റെ അവിശുദ്ധ ബന്ധമാണ് വ്യക്തമാകുന്നത്. അഴിമതികള്‍ ഒന്നൊന്നായി തുറന്നു കാട്ടിയ കേരളത്തിലെ പ്രതിപക്ഷത്തെ,കോണ്‍ഗ്രസിനെ ശക്തമായി നയിക്കുന്ന കെ സുധാകരനെയോ വി ഡി സതീശനെയോ അല്ല, പിണറായി വിജയനെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടതെന്ന് പോലീസുദ്യോഗസ്ഥര്‍ മനസിലാക്കണം. പിന്‍വാതില്‍ നിയമനവും അഴിമതിയുമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. അഭ്യസ്തവിദ്യരായ യുവാക്കളെ, അര്‍ഹതപ്പെട്ട യുവാക്കളെ അവഗണിച്ച് പാര്‍ട്ടിക്കാര്‍ക്കു മാത്രം നിയമനം നല്‍കുന്നു. , കള്ള സര്‍ട്ടിഫിക്കറ്റുകളുമായി എസ്എഫ്‌ഐക്കാര്‍ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലെത്തുന്നു, ജോലിക്കു കയറുന്നു. ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് മാര്‍ട്ടിന്‍ ജോര്‍ജ്, സജീവ് ജോസഫ് എംഎല്‍എ,വി എ നാരായണന്‍, അഡ്വ .സോണി സെബാസ്റ്റ്യൻ ,അഡ്വ .ടി ഒ മോഹനന്‍ ,സജീവ് മാറോളി, ,ചന്ദ്രൻ തില്ലങ്കേരി ,കെ സി മുഹമ്മദ് ഫൈസല്‍,മുഹമ്മദ് ബ്ലാത്തൂർ ,എം പി ഉണ്ണികൃഷ്ണൻ , റിജില്‍ മാക്കുറ്റി,അമൃത രാമകൃഷ്ണൻ , രജനി രാമാനന്ത് ,വി പി അബ്ദുള്‍ റഷീദ്,ലിസ്സി ജോസഫ് , ശ്രീജ മഠത്തിൽ ,ഡോ .ജോസ് ജോർജ്ജ് പ്ലാന്തോട്ടം ,സുധീപ് ജെയിംസ്, മുഹമ്മദ് ഷമ്മാസ് ,അതുൽ എം സി തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി

കെ സുധാകരന്‍ ഒറ്റയ്ക്കല്ല ഒരു സൈന്യം അദ്ദേഹത്തിനൊപ്പമുണ്ട്. സുധാകരനെ തൊടാന്‍ പിണറായിക്ക് പറ്റില്ല. സംസ്ഥാന സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ ഒന്നൊന്നായി കോണ്‍ഗ്രസ് പുറത്ത് കൊണ്ടുവരികയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭക്കകത്തും പുറത്തും ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്. അതുകൊണ്ടാണ് രണ്ട് നേതാക്കള്‍ക്കെതിരെയും കള്ളകേസെടുത്ത് ജയിലിലടക്കാന്‍ പിണറായി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിന്റെ ഒന്നാം നമ്പര്‍ ശത്രു പിണറായി വിജയനും രണ്ടാം ശത്രു നരേന്ദ്രമോദിയാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
. ജില്ലാപഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ വെച്ചു കണ്ണൂര്‍ ടൗണ്‍ സി. ഐ ബിനുമോഹന്റെ നേതൃത്വത്തില്‍ പൊലിസ് ബാരിക്കേഡുപയോഗിച്ചു തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. സമരം അവസാനിച്ചതിനെ തുടര്‍ന്ന് ദേശീയ പാതയിലെ ഗാന്ധി സ്‌ക്വയര്‍ ജങ്ഷനില്‍ പ്രവര്‍ത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു .

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!