/
6 മിനിറ്റ് വായിച്ചു

ഭക്തിസാന്ദ്രമായി മൂകാംബിക; നാളെ ആദ്യാക്ഷരം കുറിക്കൽ പുലർച്ചെ 4 മണി മുതൽ

നവരാത്രി ആഘോഷ നിറവിലാണ് പ്രസിദ്ധമായ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രം. മലയാളികൾ ഉൾപ്പടെ ഭക്ത ജന സഹസ്രങ്ങൾ ഒഴുകി എത്തുകയാണ് ഇന്ന് മഹാ നവമി ദർശനത്തിനായി. നാളെ വിജയ ദശമിയിൽ പതിനായിരക്കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യക്ഷരം കുറിക്കും.
മഹാനവമി ദിനത്തിൽ പ്രത്യേക പുജ തൊഴാൻ പുലർച്ചെ മുതൽ വലിയ തിരക്കായിരുന്നു. നവമിയും ദശമിയും തൊഴുതാൽ പുണ്യമേറെയാണെന്നാണ് വിശ്വാസം. നവരാത്രി കാലത്തെ ആദ്യ 8 ദിനരാത്രം യുദ്ധം ചെയ്തു മഹിഷാസുരനെ വധിച്ച ദുർഗ ദേവി വിജയാഹ്ലാദത്തോടെ ലക്ഷ്മി ഭാവത്തിൽ ദർശനം നൽകുന്നത് മഹാനവമി നാളിലാണ്.ക്ഷേത്രം തന്ത്രി ഡോ രാമചന്ദ് അടികയുടെ കാർമികത്വത്തിൽ മഹാനവമി പൂജനടന്നു.
വിജയ ദശമിയുടെ ഭാഗമായുള്ള ആദ്യാക്ഷരം കുറിക്കൽ നാളെ പുലർച്ചെ 4മണിക്ക് ആരംഭിക്കും. കൊവിഡ് പിന്നിട്ടുള്ള ആദ്യ നവരാത്രി ഉത്സവത്തിന് നിയന്ത്രിക്കാവുന്നതിനുമപ്പുറം തിരക്കാണെന്ന് ക്ഷേത്രം ട്രസ്റ്റി ഡോ അതുൽ കുമാർ ഷെട്ടി പറഞ്ഞു.അക്ഷര ദേവതയായ മൂകാംബിക സന്നിധിയിൽ ആദ്യക്ഷരം കുറിക്കാൻ ജനം കുട്ടമായി എത്തികൊണ്ടിരിക്കുകയാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!