”അവകാശ ലംഘനങ്ങളോട് സന്ധിയില്ല” എന്ന മുദ്രാവാക്യമുയര്‍ത്തി
കണ്ണൂർ യൂണിവേഴ്സിറ്റിയിലെ സ്വജനപക്ഷപാതവും വിദ്യാർത്ഥി വിരുദ്ധ നിലപാടുകളും അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂർ സര്‍വകലാശാലയിലേക്ക് നടത്തിയ ഗ്രേറ്റ് മാർച്ച് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ് ഉദ്ഘാടനം ചെയ്തു.
നാല് ചുവരും ഒരു ചുവപ്പ് കൊടിയുമുണ്ടെങ്കിൽ ആർക്കും കണ്ണൂർ വി.സി കോളേജ് അനുവദിച്ചു നൽകുന്ന അവസ്ഥ യാണിപ്പോഴുള്ളതെന്നും,കോടതിക്കു മുമ്പിൽ നിരന്തരം കണ്ണൂർ വിസിയും പരിവാരങ്ങളും അവഹേളന കഥാപാത്രമായി മാറുന്നഅവസ്ഥ വന്നുചേർന്നിരിക്കുകയാണെന്നും പികെ നവാസ് പറഞ്ഞു. വി.സിയുടെ പുനർ നിയമനനടപടികളിലൂടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഒരു സർവ്വകലാശാലയാണ് കണ്ണൂർ സർവ്വകലാശാലയെന്നുംപുനർനിയമനത്തിന്റെ പ്രത്യുപകാരമായി സിപിഎം സഹയാത്രികൾക്കും അനുഭാവികൾക്കും വിസി അനർഹമായ രീതിയിൽ പല കാര്യങ്ങളും ചെയ്തു കൊടുക്കുന്ന അവസ്ഥ ഇപ്പോൾ കണ്ണൂർ സർവ്വകലാശാലയിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇതിൻറെ പേരിലാണ് നിരന്തരം കോടതിയിൽ നിന്നും കണ്ണൂർ സർവ്വകലാശാല അധികൃതർഅവഹേളനം നേരിടുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ജനറൽ സെക്രട്ടറി സി കെ നജാഫ് അധ്യക്ഷനായി.
മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വഃഅബ്ദുല്‍കരീം ചേലേരിമുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് യൂണിവേഴ്സിറ്റി കവാടത്തിൽ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചു തടഞ്ഞു. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
എം എസ് എഫ് സംസ്ഥാനഭാരവാഹികളായഅസ്ഹർപെരുമുക്ക്, ഷജീർ ഇഖ്ബാൽ, കെ എം ഷിബു, കെ ടി റൗഫ്,ഫാരിസ്പൂക്കോട്ടൂർ,ഫൈസൽചെറുകുന്നോൻ,ഇജാസ്ആറളം, ഷമീർ എടയൂർ, നസീർ പുറത്തീൽ, അനസ് എതിർത്തോട്, ഒ.കെ.ജാസിർ ,ഇർഷാദ് മൊഗ്രാൽ, വി എ വഹാബ്, റുമൈസ റഫീഖ് തുടങ്ങിയവർ സംസാരിച്ചു.
ഷുഹൈബ് കൊതേരി, ജംഷീർ ആലക്കാട്, സാദിഖ് പറാട്, ഷഹബാസ് തലശ്ശേരി, ആസിഫ് ചപ്പാരപ്പടവ്, റംഷാദ്.കെ.പി, യൂനുസ് പടന്നോട്ട്, ഷഫീർ ചെങ്ങളായി, തസ്‌ലീം അടിപ്പാലം, നഹലസഹീദ്,ഫർഹാന ടി പി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.