തലശ്ശേരി∙ പുതിയ ബസ് സ്റ്റാൻഡിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനരികിൽ തള്ളിയ മാലിന്യം, തള്ളിയവരെക്കൊണ്ടു തന്നെ നഗരസഭാ അധികൃതർ തിരിച്ചെടുപ്പിച്ചു. പിഴയും ഈടാക്കി. കഴിഞ്ഞ ദിവസമാണ് നൂറുകണക്കിനാളുകൾ എത്തുന്ന ബസ് സ്റ്റാൻഡിലെ കാത്തിരിപ്പു കേന്ദ്രത്തിനരികിൽ മാലിന്യം തള്ളിയത്.അന്വേഷണത്തിൽ സമീപത്തെ കട നവീകരിച്ചതിനെ തുടർന്നുണ്ടായ മാലിന്യമാണ് പൊതുസ്ഥലത്ത് തള്ളിയതെന്നു വ്യക്തമായി. ഇതോടെ കട ഉടമയുടെ ഉത്തരവാദിത്വത്തിൽ ഇതു പൂർണമായും നീക്കം ചെയ്തു.പൊതുസ്ഥലത്ത് മാലിന്യം തള്ളിയാൽ കടകളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ഹെൽത്ത് സുപ്രവൈസർ കെ. പ്രമോദ് അറിയിച്ചു.