വധ ഗൂഢാലോചന കേസില്‍ ദിലീപ് തെളിവുകള്‍ നശിപ്പിച്ചെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. ഫോണ്‍ പരിശോധനയിലെ നിര്‍ണായക വിവരങ്ങളാണ് പുറത്തായത്. ദിലീപ് തെളിവുകള്‍ നശിപ്പിച്ചു.2 ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ച ശേഷമാണ് കോടതിക്ക് കൈമാറിയത്. തെളിവുകള്‍ നശിപ്പിച്ചത് ജനുവരി 29 നും 30 നുമാണെന്നും റിപ്പോര്‍ട്ടുണ്ട്. ഫോണുകള്‍ മുംബൈയിലെ ലാബിലേക്ക് അയച്ചാണ് തെളിവുകള്‍ നശിപ്പിച്ചത്.ഫോണുകള്‍ ലാബിലേക്ക് അയച്ചത് ദിലീപിന്റെ അഭിഭാഷകരാണ്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മുംബൈയിലെത്തി നടത്തിയ അന്വേഷണത്തിലാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്. ഫോണ്‍ കൈമാറാന്‍ ജനുവരി 29 നാണ് കോടതി ഉത്തരവിട്ടത്.29 ന് വൈകിട്ട് ഫോണുകള്‍ മുംബൈയിലെ ലാബില്‍ എത്തിച്ചു. ലാബിലെ ജീവനക്കാരെയും ഡയറക്ടറെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. നശിപ്പിച്ച തെളിവുകളുടെ മിറര്‍ ഇമേജ് വീണ്ടെടുത്തു.