//
12 മിനിറ്റ് വായിച്ചു

‘ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ’; കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്ന വാര്‍ത്ത തള്ളി പി എം എ സലാം

മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളെ തള്ളാതെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ചന്ദ്രിക വിഷയം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. എല്ലാവരുടെയും അഭിപ്രായം തേടുന്ന പാര്‍ട്ടിയാണ് മുസ്ലിംലീഗ്, എന്നാല്‍ ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി രാജി സന്നദ്ധത അറിയിച്ചു എന്നത് നൂറ്റാണ്ടിലെ വലിയ തമാശയാണെന്നും സലാം പ്രതികരിച്ചു.

‘കുഞ്ഞാലിക്കുട്ടി സാഹിബ് ഈ സര്‍ക്കാരിനെതിരെയുള്ള എത്ര പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാമല്ലോ. കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്ന വാര്‍ത്ത വരുമ്പോള്‍ അത് സ്ഥിരീകരിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമല്ലേ. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയായിട്ടാണ് എനിക്ക് അത് തോന്നിയത്. മുസ്ലീം ലീഗിന്റെ ഒരു നേതാവിനെതിരേയും വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടില്ല. പാര്‍ട്ടി നിലപാട് സ്വീകരിക്കുന്നതില്‍ ചില അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.അഭിപ്രായ സ്വാതന്ത്ര്യത്തിന് മുന്‍തൂക്കം നല്‍കുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. സൗഹാര്‍ദ സംഗമം സര്‍ക്കാരിനെതിരേയുള്ള പരിപാടിയായിരുന്നില്ല.’ പിഎംഎ സലാം പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ലീഗ് സംസ്ഥാന നേതൃത്വത്തിനെതിരെയും കുഞ്ഞാലിക്കുട്ടിക്കെതിരെയും ഒരു വിഭാഗം വിമര്‍ശനമുയര്‍ത്തിയിരുന്നു. വിമര്‍ശനങ്ങള്‍ പൊട്ടിത്തെറിയിലേക്ക് നിങ്ങുന്നതിനാണ് ഇന്നലെ പ്രവര്‍ത്തകസമതി സാക്ഷ്യം വഹിച്ചത്.കെ റെയില്‍ പോലുള്ള വിഷയങ്ങളില്‍ വ്യക്തകയില്ലാതെയാണ് പാര്‍ട്ടിയുടെ അഭിപ്രായമായി കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നതെന്നായിരുന്നു പ്രധാനപ്പെട്ട ഒരു വിമര്‍ശനം. ഫണ്ട് ശേഖരണത്തിലെ സുതാര്യത, ചന്ദ്രിക പ്രസിദ്ധീകരണങ്ങളുടെ നിലനിര്‍ത്തല്‍ എന്നിവയിലൂന്നിയാണ് വിമര്‍ശനങ്ങള്‍ കടുത്തത്. ഒരു വേള കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ എല്‍ഡിഎഫിലാണോ യുഡിഎഫിലോണോയെന്ന് പ്രവര്‍ത്തകര്‍ക്ക് സംശയമാണെന്ന് സംസ്ഥാന സെക്രട്ടറി കെഎസ് ഹംസ വിമര്‍ശിച്ചിരുന്നു.ഇതോടെയാണ് എങ്കില്‍ താന്‍ രാജി എഴുതി നല്‍കാമെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!