കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ ജില്ലാ കലക്ടറെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും, കലക്ടറെ തൽസ്ഥാനത്ത് നിന്ന് മാറ്റി അന്വേഷണം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് നവംബർ നാലിന് തിങ്കളാഴ്ച മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കലക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്താൻ ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളുടെയും മണ്ഡലം പ്രസിഡണ്ട് ജനറൽ സെക്രട്ടറിമാരുടെയും സംയുക്ത യോഗം തീരുമാനിച്ചു. രാവിലെ 9 മണിക്ക് കണ്ണൂർ കാൽടെക്സ് കെഎസ്ആർടിസി പരിസരം കേന്ദ്രീകരിച്ചാണ് കലക്ടറുടെ വസതിയിലേക്ക് മാർച്ച് നടത്തുക.മാർച്ചിന്റെ പ്രചരണാർത്ഥം നാളെ (ഞായർ ) മണ്ഡലം – പഞ്ചായത്ത് – മേഖലാ കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്താൻ യോഗംആഹ്വാനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ.അബ്ദുൽ കരീം ചേലേരിയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ മഹമൂദ് കടവത്തൂർ, അഡ്വ.കെ.എ.ലത്തീഫ്, കെ.പി .താഹിർ , ഇബ്രാഹിം മുണ്ടേരി, കെ.വി.മുഹമ്മദലി ഹാജി, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, ടി.എ.തങ്ങൾ, അൻസാരി തില്ലങ്കേരി, അഡ്വ. എംപി മുഹമ്മദലി, മഹ്മൂദ് അള്ളാംകുളം , എൻ കെ റഫീഖ് മാസ്റ്റർ, ബി കെ അഹമ്മദ് എന്നിവർ സംസാരിച്ചു.
മണ്ഡലം നേതാക്കളായ ഇഖ്ബാൽ കോയിപ്ര, മുസ്തഫ കോടിപ്പോയിൽ, എസ്കെപി സക്കറിയ, പി.വി ഇബ്രാഹിം മാസ്റ്റർ, പി വി അബ്ദുല്ല മാസ്റ്റർ, സി പി റഷീദ്, പി കെ കുട്ട്യാലി , ടി എൻ എ ഖാദർ, എം എം മജീദ്, പി.പി.എ. സലാം, പി. കെ .ഷാഹുൽ ഹമീദ്, കെ പി മുഹമ്മദലി മാസ്റ്റർ, എ കെ അബൂട്ടി ഹാജി, ഷാനിദ് മേക്കുന്ന്, ഷക്കീർ മൗവ്വഞ്ചേരി, പിസി അഹമ്മദ് കുട്ടി തുടങ്ങിയവർ പങ്കെടുത്തു.
നവംബർ 4ന് ജില്ലാ കലക്ടറുടെ വസതിയിലേക്ക് മുസ്ലിം ലീഗ് മാർച്ച്
