//
2 മിനിറ്റ് വായിച്ചു

സാദിഖലി തങ്ങള്‍ മുസ്‌ലിം ലീഗ് അധ്യക്ഷനാകും

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് അധ്യക്ഷനാകും. മുനവിറലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാകും. മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം ഉച്ചയ്ക്ക് 2.30 ചേരും. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചതോടെയാണ് പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. ഇന്നു ചേരുന്ന ഉന്നതാധികാര സമിതിയില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!