കണ്ണൂർ: മട്ടന്നൂരിലെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 72 ലക്ഷത്തിന്റെ സ്വർണവുമായി യുവാവ് പിടിയിൽ. മുതിയേങ്ങ സ്വദേശി മുബഷീറിൽ നിന്നാണ് 1496 ഗ്രാം സ്വർണം പിടിച്ചെടുത്തത്.ഷാർജയിൽ നിന്നും വ്യാഴാഴ്ച പുലർച്ചെയുള്ള ഫ്ളൈറ്റിനാണ് മുബഷീർ കണ്ണൂരിലെത്തിയത്. സംശയം തോന്നിയ എയർപോർട്ട് ഇന്റലിജന്റ് സും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാക്കുന്നത്.മുബഷീറിനെകസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ഷു വിന് ഉള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണാഭരണം കാണുന്നത്. പിന്നിട് ഇയാളുടെ അറസ്റ്റ് രേഖപെടുത്തി.പരിശോധനയ്ക്ക് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ കെ. സുകുമാരൻ, സി.വി. മാധവൻ തുടങ്ങിയവർ നേതൃത്വം നൽകി.