ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ അധീനതയിലുള്ള മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ചില്‍ ജൂലൈ 31 മുതല്‍ വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നു. വാഹന വേഗ പരിധി മണിക്കൂറില്‍ 20 കി.മീ ആയിരിക്കും. ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് വരുന്ന സാഹചര്യങ്ങളില്‍ സഞ്ചാരികളുടെ സുരക്ഷ മുന്‍ നിര്‍ത്തി പ്രവേശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഡി ടി പി സി സെക്രട്ടറി ജിജേഷ്കുമാർ ജി കെ അറിയിച്ചു.കടൽക്ഷോഭം കാരണം കഴിഞ്ഞ ജൂണിലാണ് ബീച്ചിൽ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചത് .