സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ കോടതിയെ സമീപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള ആരോപണങ്ങളിൽ നിന്ന് പിന്മാറാൻ വേണ്ടി വിജേഷ് പിള്ള വഴി മുപ്പത് കോടി രൂപ വാഗ്ദാനം ചെയ്തുവെന്നായിരുന്നു സ്വപ്ന സുരേഷിന്റെ ആരോപണം. ഇതിനെതിരെയാണ് എംവി ഗോവിന്ദൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്.തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയിലാണ് എം വി ഗോവിന്ദൻ കേസ് ഫയൽ ചെയ്തിരിക്കുന്നത്.