മന്ത്രി എം. വി ഗോവിന്ദന്റെ പ്രസ്താവന കലക്കവെള്ളത്തിൽ മീൻ പിടിക്കലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയത ഒരുപോലെ ആപത്താണെന്ന് അദേഹം പറഞ്ഞു. ന്യൂനപക്ഷ വർഗീയതയ്ക്ക് കാരണം ഭൂരിപക്ഷ വർഗീയതയെന്ന മന്ത്രിയുടെ വാദം വി ഡി സതീശൻ തള്ളി.ഭൂരിപക്ഷ വര്‍ഗീയത ഏറ്റവും അപകടകരമെന്നായിരുന്നു മന്ത്രി എം വി ഗോവിന്ദന്റെ പ്രസ്താവന. ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷ വര്‍ഗീയതയുണ്ടാക്കുന്നത്. രണ്ട് ഭീകരതയും ജനങ്ങള്‍ക്ക് ഭീഷണിയാണെന്നും മന്ത്രി പറഞ്ഞിരുന്നു. ഭൂരിപക്ഷ വര്‍ഗീയതയാണ് ഈ രാജ്യത്ത് ഹിന്ദു രാഷ്ട്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഹിന്ദു രാഷ്ട്രം ഉണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ന്യൂനപക്ഷ വിരോധം. ന്യൂനപക്ഷ വിരോധത്തിന്‍റെ ഭാഗമായാണ് സംഘര്‍ഷങ്ങള്‍ രൂപപ്പെട്ട് വരുന്നത്. സ്വഭാവികമായും ഭൂരിപക്ഷ വര്‍ഗീയതയാണ് ഏറ്റവും അപകടകാരിയായ വര്‍ഗീയത. വർഗീയ സംഘര്‍ഷങ്ങളിലൂടെ സംഘടന ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. സര്‍ക്കാരും പൊലീസും മാത്രം വിചാരിച്ചാല്‍ അക്രമം ഒഴിവാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.