മുഖ്യമന്ത്രിക്കെതിരെ ഇന്‍ഡിഗോ വിമാനത്തില്‍ പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്സീന് മജീദ് ഇന്ന് വിവാഹിതനാകുന്നു. പയ്യന്നൂര്‍ കോളേജിലെ കെ.എസ്.യു നേതാവ് കൂടിയായ നഫീസതുല് മിസ്രിയാണ് വധു. ഇന്‍ഡിഗോ വിമാനത്തത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും കണ്ണിലെ കരടായ യൂത്ത് കോണ്‍ഗ്രസ് നേതാവാണ് ഫര്സീന്.
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള കരിങ്കൊടി പ്രതിഷേധത്തിനു ശേഷം ഏറെ പ്രതിസന്ധിയിലൂടെയാണ് ഫര്‍സീന്റെ ജീവിതം കടന്നുപോയത്. സി.പി.എം അധ്യാപക രക്ഷാകര്തൃസമിതിയെയും എസ്.എഫ്.ഐയെയും ഉപയോഗിച്ചു നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ഫര്‍സീനെ സ്കൂള്‍ മാനേജ് മെന്റ് അധ്യാപക വൃത്തിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റായ ഫര്‍സീനും സഹപ്രവര്‍ത്തകരും സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ടു ടിക്കറ്റെടുത്തു വിമാനത്തില്‍ കയറിയത്. വിമാനംലാന്ഡ് ചെയ്യുന്നതിനിടെ പ്രതിഷേധം, പ്രതിഷേധമെന്നു പറഞ്ഞു ഫര്സീന് കൈയില്‍ കരുതിയ കരിങ്കൊടി വീശുകയായിരുന്നു. മുഖ്യമന്ത്രി ഇറങ്ങാനായി പിന്തിരിഞ്ഞു നടക്കുമ്പോഴാണ് സംഭവം.
ഇതിനിടെയില്‍ സംഭവസ്ഥലത്തുണ്ടായിരുന്ന ഇ.പി. ജയരാജന് ഫര്സീന് ഉള്‍പ്പെടെയുള്ളവരെ വിമാനത്തില്‍ നിന്നും പുറകോട്ടുതള്ളിയിടുകയും ചെയ്തു. ഈ സംഭവം പിന്നീട് വിവാദമാവുകയും ജയരാജനും ഫര്‍സീനും ഇന്‍ഡിഗോ വിമാനകമ്പിനി രണ്ടാഴ്ചത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഫര്‍സീനെതിരെ സി.പി.എം പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് പൊലിസ് സുരക്ഷയൊരുക്കിയിരുന്നു.
13കേസുകളില്‍ പ്രതിയായ ഫര്‍സീനെതിരെ കാപ്പചുമത്താന്‍ കണ്ണൂര്‍ പൊലിസ് തീരുമാനിച്ചിരുന്നു. കണ്ണൂര്‍ ഡി.ഐ.ജി രാഹുൽ ആര്. നായര്‍ ഫര്സീന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ഫര്സീന് എതിരെയുള്ള പതിമൂന്ന് കേസുകളില്‍ 11 കേസുകളും കെഎസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തതിന് ചുമത്തിയതാണ്. എടയന്നൂര്‍ സ്കൂളിന് മുന്നില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തില്‍ 2017ല്‍ ഒരു വധശ്രമക്കേസും ഫര്സീന് എതിരെയുണ്ട്. ശനിയാഴ്ച ഫര്‍സീന്റെ വീട്ടില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തുടങ്ങിയ പ്രമുഖ നേതാക്കളും കോണ്‍ഗ്രസ് എം.എൽ.എമാരും വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തും.
ഫര്‍സീന്റെ പോരാട്ടജീവിതത്തില്‍ പുതിയ അധ്യായമായി നഫീസതുല് മിസ്രി
Image Slide 3
Image Slide 3