//
4 മിനിറ്റ് വായിച്ചു

സിങ്ക് സൗണ്ടിനുള്ള പുരസ്‌കാരം ലഭിച്ചത് ഡബ്ബ് ചെയ്ത ചിത്രത്തിന്; മലയാളിക്ക് ലഭിച്ച ദേശീയ പുരസ്‌കാരം വിവാദത്തിൽ

ശബ്ദലേഖനത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം വിവാദത്തിൽ. സിങ്ക് സൗണ്ടിനുള്ള പുരസ്‌കാരം ലഭിച്ചത് ഡബ്ബ് ചെയ്ത ചിത്രത്തിന്. കന്നഡ ചിത്രമായ ദൊള്ളുവിലൂടെ പുരസ്‌കാരം നേടിയത് മലയാളിയായ ജോബിൻ ജയനാണ്. സ്റ്റുഡിയോയിലാണ് ഈ ചിത്രത്തിന്റെ സൗണ്ട് റെക്കോർഡിംഗ് നടന്നത്. വീഴ്ചയാരോപിച്ച് ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടിയും ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസും രംഗത്ത് വന്നതോടെയാണ് ഈ അവാർഡ് വിവാദത്തിലായത്.സാധരണ പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം വിവാദങ്ങൾ ഉണ്ടാക്കുന്നത് മറ്റ് ചിത്രത്തിലെ അണിയറപ്രവർത്തകരാണ്. എന്നാൽ നിലവിൽ ദൊള്ളു എന്ന ചിത്രത്തിന്റെ തന്നെ സൗണ്ട് ഡിസൈനറായ നിതിൻ ലൂക്കോസാണ് പുരസ്‌കാരത്തിനെതിരെ രംഗത്ത് വന്നത്. നിതിൻ ലൂക്കോസ് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!