//
4 മിനിറ്റ് വായിച്ചു

ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ദേശീയപതാക വിതരണ കൗണ്ടര്‍ ആരംഭിച്ചു

കണ്ണൂര്‍: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ദേശീയ പതാക വിതരണം ചെയ്യുന്നതിനുള്ള കൗണ്ടറിന്റെ ഉദ്ഘാടനവും പ്രമുഖ വ്യക്തികള്‍ക്ക് ദേശീയ പതാക കൈമാറല്‍ ചടങ്ങും കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ നടന്നു. സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. മേഖലാ ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ സംബന്ധിച്ചു. ലഫ്റ്റനന്റ് കേണല്‍ എം.കെ. സുരേന്ദ്രന്‍, ജില്ലാ ജഡ്ജ് എം.എ. നിസാര്‍, ഭാഷാ പണ്ഡിതന്‍ സി.പി. നാരായണന്‍ എന്നിവര്‍ പതാക ഏറ്റുവാങ്ങി. ജില്ലാ ജനറല്‍ സെക്രട്ടറി എം.ആര്‍. സുരേഷ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് പി.ആര്‍. രാജന്‍ നന്ദിയും പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!