/
6 മിനിറ്റ് വായിച്ചു

നാടിന് പുതുമുഖം : ദേശീയപാത 66 ആറുവരിയാകുന്നു

കണ്ണൂര്‍: ദേശീയപാത-66 ആറു വരിപ്പാതയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ അതിവേഗം പുരോഗമിക്കുന്നു.ഇതിന്റെ ഭാഗമായി പുതിയ ബൈപാസുകള്‍, നിരവധി പാലങ്ങള്‍, ഫ്‌ളൈ ഓവറുകള്‍, വയഡക്ടുകള്‍ എന്നിവ നിലവില്‍ വരുന്നതോടെ നിലവിലെ ദേശീയപാതയുടെ മുഖച്ഛായ തന്നെ മാറും.കണ്ണൂര്‍ ജില്ലയിലെ ദേശീയപാത വടക്ക് കരിവെള്ളൂരില്‍നിന്ന് തുടങ്ങി മുഴപ്പിലങ്ങാട് അവസാനിക്കുന്നത് വരെ 22 വില്ലേജുകളിലൂടെയാണ് കടന്നുപോവുന്നത്. ജില്ലയില്‍ നാല് ബൈപാസുകള്‍, ഏഴ് വലിയ പാലങ്ങള്‍, ഏഴ് ഫ്ളൈ ഓവറുകള്‍, 10 വയഡക്ടുകള്‍ എന്നിവയാണ് ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്നത്.പയ്യന്നൂര്‍ (3.82 കി.മീ), തളിപ്പറമ്ബ് (5.66 കി.മീ), കണ്ണൂര്‍ (13.84 കി.മീ), തലശ്ശേരി-മാഹി (18.6 കി.മീ) എന്നീ നാല് ബൈപാസുകളാണ് ദേശീയപാതയിലുണ്ടാവുക. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി രണ്ട് റീച്ചുകളില്‍ ഭൂമി നിരപ്പാക്കല്‍, മരങ്ങള്‍ മുറിക്കല്‍, കെട്ടിടങ്ങള്‍ പൊളിക്കല്‍, വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കല്‍ എന്നിവ ഏതാണ്ട് പൂര്‍ത്തിയായി.പുതിയ പാലങ്ങള്‍ക്കായുള്ള പൈലിംഗ് പ്രവൃത്തികള്‍ ആരംഭിച്ചു.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!