കണ്ണൂര്‍ : ലോക കാന്‍സര്‍ ദിനാചരണത്തിന്റെ നാളുകളില്‍ കണ്ണൂര്‍ ജനതയ്ക്ക് അഭിമാനമേകിക്കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച കാന്‍സര്‍ പരിചരണം നല്‍കുന്ന സ്ഥാപനത്തിനുള്ള അംഗീകാരം കണ്ണൂര്‍ ആസ്റ്റര്‍ മിംസിനെ തേടിയെത്തി. ഇന്ത്യന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സമ്മിറ്റ് 2025ന്റെ ഭാഗമായി കാന്‍സര്‍ ചികിത്സാ രംഗത്ത് സമഗ്രമായ ഇടപെടലുകള്‍ നടത്തുന്ന ആശുപത്രിക്ക് ലഭിക്കുന്ന എക്‌സലന്‍സ് മള്‍ട്ടി ഡിസിപ്ലിനറി അപ്രോച്ച് ഇന്‍ കാന്‍സര്‍ കെയര്‍ അവാര്‍ഡാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസിന് ലഭിച്ചത്. ഇതേ വിഭാഗത്തില്‍ തന്നെ എമേര്‍ജിംങ്ങ് ഓങ്കോളജിസ്റ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് 2025 ന് കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഓങ്കോസര്‍ജന്‍ ഡോ. അബ്ദുള്ള കെ. പി. യും അര്‍ഹനായി.
കാന്‍സര്‍ രോഗിവുമായി ബന്ധപ്പെട്ട സമഗ്രചികിത്സാ സൗകര്യങ്ങളും ലോകോത്തര നിലവാരത്തില്‍ സജ്ജീകരിക്കുക, രോഗീസൗഹൃദമായ അന്തരീക്ഷത്തിന് മുന്‍തൂക്കം നല്‍കുക, ചികിത്സയില്‍ വിവിധ വിഭാഗങ്ങളുമായി സഹകരിക്കുകയും മാതൃകാപരമായ ടീംവര്‍ക്കിലൂടെ കാര്യങ്ങള്‍ മുന്‍പിലേക്ക് കൊണ്ടുപോവുകയും ചെയ്യുക, രോഗികളുടെ അതിജീവനത്തില്‍ ഏറ്റവും മികച്ച നിരക്ക് നിലനിര്‍ത്തുക, ട്യൂമര്‍ബോര്‍ഡ് സംവിധാനം ഫലപ്രദമായി ഉപയോഗപ്പെടുത്തുക, രോഗികളുടെ ജീവതനിലവാരം ഉയര്‍ത്തുവാനാവശ്യമായ ഇടപെടലുകള്‍ നടത്തുക, ഏറ്റവും നൂതനമായ ചികിത്സാ സൗകര്യങ്ങള്‍ സജ്ജീകരിക്കുക തുടങ്ങിയവ ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പരിശോധിച്ച ശേഷമാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
കാന്‍സര്‍ ശസ്ത്രക്രിയാ രംഗത്ത് പുലര്‍ത്തുന്ന മികവിനും നൂതന ശസ്ത്രക്രിയാ രീതികളായ റോബോട്ടിക് സര്‍ജറി, ലാപ്പറോസ്‌കോപ്പിക് സര്‍ജറി എന്നിവയിലെ പ്രാവീണ്യത്തിനും, കാന്‍സര്‍ രോഗബാധവത്കരണത്തിനും പ്രതിരോധത്തിനുമായി നടത്തുന്ന ഇടപെടലുകള്‍ക്കുമുള്ള അംഗീകാരമായാണ് ഡോ. അബ്ദുളള കെ. പി യെ അവാര്‍ഡിന് പരിഗണിച്ചത്.
ന്യൂ ഡൽഹിയിലെ കോൺസ്ട്ടിട്യൂഷൻ ക്ലബ് ഓഫ് ഇന്ത്യ യിൽ വച്ച് നടന്ന ചടങ്ങിൽ ഡോ മനുപ്രസാദ്, ഡോ അബ്ദുള്ള കെപി തുടങ്ങിയവർ ചേർന്ന് അവാർഡുകൾ ഏറ്റുവാങ്ങി