കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജോലികൾ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ ആൾ പിടിയിൽ. തൃശൂർ അഷ്ടമിച്ചിറ സ്വദേശി ജോയ് ആണ് പിടിയിലായത്. ജില്ലാ ക്രൈം ബ്രാഞ്ചാണ് ഇയാളെ പിടികൂടിയത്. പല ജില്ലകളിലും ഇയാൾക്കെതിരെ പരാതികളുണ്ടെന്നും എറണാകുളത്തെ രണ്ടു പേരിൽ നിന്നു മാത്രം 12 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും പൊലീസ് അറിയിച്ചു.