/
8 മിനിറ്റ് വായിച്ചു

നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്തം അഴിപ്പിച്ചതായി പരാതി; മെറ്റല്‍ ഡിറ്റക്ടര്‍ ഉള്ളതുകൊണ്ടെന്ന് വാദം

കൊല്ലം: നീറ്റ് പരീക്ഷയെഴുതാന്‍ എത്തിയ പെണ്‍കുട്ടികളുടെ അടിവസ്തം അഴിപ്പിച്ചതായി പരാതി. കൊല്ലം ആയൂരിലെ പരീക്ഷ കേന്ദ്രത്തിലാണ് സംഭവം. അടിവസ്ത്രം ഊരിയ ശേഷം മാത്രമാണ് വിദ്യാര്‍ത്ഥിനിയെ പരീക്ഷ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചത്. സംഭവത്തില്‍ കൊട്ടാരക്കര ഡിവൈഎസ്പിക്ക് വിദ്യാര്‍ത്ഥിനി പരാതി നല്‍കി. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച പരിശോധനയിലാണ് ദുരനുഭവം.അടിവസ്ത്രത്തില്‍ മെറ്റല്‍ വസ്തുവുള്ളതില്‍ ഊരിമാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് വലിയ മാനസികബുദ്ധിമുട്ട് നേരിട്ടതോടെ പരീക്ഷ എഴുതാന്‍ സാധിച്ചില്ലെന്നും ഇവര്‍ പറയുന്നു.

പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയുടെ പിതാവിന്റെ പ്രതികരണം നീറ്റ് പരീക്ഷയ്ക്ക് ഞാന്‍ കുട്ടിക്കൊപ്പം പോകുന്നത് ആദ്യമായിട്ടല്ല. എന്റെ മൂത്തമകള്‍ നീറ്റ് പരീക്ഷയില്‍ റാങ്ക് നേടിയിരുന്നു. ഭാര്യ ഹയര്‍സെക്കണ്ടറി അധ്യാപികയാണ്. നിര്‍ദേശങ്ങളെല്ലാം കൃത്യമായി പഠിച്ച്, പാലിച്ചാണ് പരീക്ഷയ്ക്ക് പോയത്. ഇത് ഒരു കുട്ടിയുടെ അനുഭവം മാത്രമല്ല. പരീക്ഷക്കെത്തിയ 90 ശതമാനം പെണ്‍കുട്ടികളും അടിവസ്ത്രം ഊരിമാറ്റിയാണ് പരീക്ഷ എഴുതിയത്. കരഞ്ഞുകൊണ്ടാണ് പെണ്‍കുട്ടികള്‍ പുറത്തേക്ക് വന്നത്. എട്ടാം ക്ലാസ് മുതല്‍ നീറ്റിന് വേണ്ടി തയ്യാറെടുക്കുന്നതാണ് എന്റെ മകള്‍. സംഭവത്തില്‍ കോളേജ് അധികൃതര്‍ക്ക് പങ്കില്ല, ചടയമംഗലത്തെ ഏജന്‍സിക്കാണ് ചുമതല നല്‍കിയതെന്നാണ് എസ്പി പരാതി അന്വേഷിച്ച ശേഷം പറഞ്ഞത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!