//
3 മിനിറ്റ് വായിച്ചു

നീറ്റ് എസ് എസ് 2023 സെപ്റ്റംബർ 9,10 തീയതികളിൽ

സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള ദേശീയ തല പരീക്ഷയായ ‘നീറ്റ് – എസ് എസ് 2023’ സെപ്റ്റംബർ 9, 10 തീയതികളിൽ നടക്കും. കേരളത്തിൽ കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷകേന്ദ്രങ്ങളുണ്ട്.

natboard.edu.in വഴി ആഗസ്റ്റ് 16 വരെ അപേക്ഷിക്കാം. നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്- സൂപ്പർ സ്പെഷാലിറ്റി (നീറ്റ് – എസ് എസ് 2023) വിജ്ഞാപനവും വിശദ വിവരങ്ങളും natboard.edu.in ൽ ലഭ്യമാണ്. പരീക്ഷ ഫീസ് 4250 രൂപ. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴി ഓൺലൈനായി ഫീസ് അടക്കാം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!