തന്റെ അവസാന ശ്വാസം വരെ നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ അടിമയായിരിക്കുമെന്ന് രാജസ്ഥാനിലെ സ്വതന്ത്ര എംഎല്‍എ സന്യം ലോഥ. രാജസ്ഥാന്‍ നിയമസഭയില്‍ ബിജെപി എംഎല്‍എയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സിരോഹി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ സന്യം ലോഥ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ ഉപദേഷ്ടാക്കളിലൊരാളാണ്.’ഞങ്ങളെല്ലാവരും ഗാന്ധി- നെഹ്‌റു കുടുംബത്തിന്റെ അടിമകളാണെന്നാണ് ബിജെപി എംഎല്‍എ സഭയില്‍ പറഞ്ഞത്. അതെ, ഞങ്ങള്‍ അവസാന ശ്വാസം വരെ അടിമകളായിരിക്കും. ഈ രാജ്യത്തിന്റെ വികസനത്തെ മുന്നോട്ട് കൊണ്ട് പോവുന്നിടത്തോളം ഗാന്ധി-നെഹ്‌റു കുടുംബത്തോടുള്ള അടിമത്വം ഞങ്ങള്‍ തുടരും’ എന്നാണ് സന്യം ലോഥ പറഞ്ഞത്. ലോഥയുടെ പരാമര്‍ശത്തെ പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര രാത്തോര്‍ വിമര്‍ശിച്ചു. ഇതൊരു പുതിയ സംസ്‌കാരമാണ്. അടിമതത്വത്തെ പ്രശംസിക്കുക. എന്ത് സന്ദേശമാണ് നിങ്ങള്‍ സമൂഹത്തിന് നല്‍കുന്നതെന്ന് രാജേന്ദ്ര രാത്തോര്‍ ചോദിച്ചു.