/
6 മിനിറ്റ് വായിച്ചു

നെഹ്റു ട്രോഫി വള്ളംകളി; ‘കാട്ടിൽ തെക്കേതിൽ’ ജേതാക്കൾ

68-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട്‌ ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 4.30.77 മിനുട്ടിലാണ് കാട്ടിൽ തെക്കേതിൽ ജേതാക്കളായത്.

കാട്ടിൽ തെക്കേതിൽ ചുണ്ടൻ, പുന്നമട ബോട്ട് ക്ലബ്‌ തുഴഞ്ഞ വീയപുരം ചുണ്ടൻ, പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ, കുമരകം കൈപ്പുഴമുട്ട് എൻസിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ എന്നീ ചുണ്ടൻ വള്ളങ്ങളാണ് വള്ളംകളിയുടെ ഫൈനലിൽ മത്സരിച്ചത്.

രണ്ടു വർഷത്തിനു ശേഷം എത്തിയ നെഹ്റു ട്രോഫി വള്ളംകളി മത്സരത്തെ ആവേശത്തോടെയാണ് ജനം ഏറ്റെടുത്തത്. മന്ത്രി കെ എൻ ബാലഗോപാൽ നെഹ്റു ട്രോഫി വള്ളംകളിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആൻഡമാൻ നിക്കോബാർ ലഫ്റ്റനന്റ് ഗവർണർ റിട്ട. അഡ്മിറൽ ഡി കെ ജോഷി മുഖ്യാതിഥിയായിരുന്നു.

മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, പി പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കലക്ടറും നെഹ്റു ട്രോഫി സൊസൈറ്റി ചെയർമാനുമായ വി ആർ കൃഷ്ണ തേജ സ്വാഗതം ആശംസിച്ചു. നിശ്ചയിച്ചതിലും 15 മിനിറ്റ് വൈകിയാണ് മത്സരങ്ങൾ ആരംഭിച്ചത്.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!