രാജ്യത്തെ ഗതാഗത മേഖലയുടെ വികസനത്തിനായി 75,000 കോടി അനുവദിച്ച് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. രാജ്യത്ത് കൂടുതൽ മേഖലയിൽ വന്ദേ ഭാരത് തുടങ്ങുമെന്നും 50 പുതിയ വിമാനത്താവളങ്ങൾ ആരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.അടുത്ത മൂന്ന് വർഷത്തെ വളർച്ചയുടെ ബ്ലൂ പ്രിന്റാകും ബജറ്റെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. ജനതയുടെ സാമ്പത്തിക സുരക്ഷം ഉറപ്പാക്കുമെന്നും എല്ലാവർക്കും വികസനമെന്നതാണ് സർക്കാർ നയമെന്നും ധനമന്ത്രി പറഞ്ഞു.