ഗുണ്ടാ ഭീകരവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് എട്ട് സംസ്ഥാനങ്ങളിൽ ഇപ്പോൾ എൻഐഎ റെയ്ഡ് പുരോഗമിക്കുന്നു. എഴുപതോളം ഇടങ്ങളിൽ റെയ്ഡ് നടക്കുകയാണെന്നാണ് വിവരം. ഭീകരവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ടിട്ടുള്ള പരിശോധന എൻഐഎ ആരംഭിച്ചത് മൂന്ന് വർഷങ്ങൾക്ക് മുമ്പാണ്. ആ ഘട്ടത്തിൽ ലഭിച്ച ചില രേഖകളുടെ അടിസ്ഥാനത്തിലും പാകിസ്ഥാനിൽ നിന്ന് ലഭിച്ച ചില ഇലക്ട്രോണിക് തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലുമാണ് നമ്മുടെ രാജ്യത്തെ ചില ആ ഗുണ്ടാസംഘങ്ങളെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു എന്ന് ബോധ്യപ്പെട്ടത്. പ്രത്യേകിച്ച് ഒരു പ്രത്യേക ശാസ്ത്രത്തോട് വലിയ പ്രതിബദ്ധത ഒന്നുമില്ലാത്ത ഇത്തരം ഗുണ്ടാസംഘങ്ങൾ പണത്തിന് വേണ്ടിയിട്ടാണ് അക്രമങ്ങൾ നടത്തുന്നത്.