//
7 മിനിറ്റ് വായിച്ചു

‘മുറിക്കുള്ളില്‍ എന്താണ് നടന്നതെന്ന് ആര്‍ക്കുമറിയില്ല’; വിഷം ഷാരോണ്‍ കൊണ്ടുവരാന്‍ സാധ്യതയില്ലേയെന്ന് പ്രതിഭാഗം

തിരുവനന്തപുരം പാറശാലയില്‍ ഷാരോണ്‍ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ഗ്രീഷ്മയ്‌ക്കെതിരെ ഗൂഢാലോചന നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം. മുറിക്കുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കുമറിയില്ലെന്നാണ് വാദം

വിഷം ഷാരോണ്‍ കൊണ്ടുവരാനും സാധ്യതയില്ലേയെന്നാണ് പ്രതിഭാഗം അഭിഭാഷന്‍ ചോദിച്ചത്. ഗ്രീഷ്മയെ ക്രിമിനലാക്കുന്ന പെരുമാറ്റം ഷാരോണിന്റെ ഭാഗത്തുനിന്നുമുണ്ടായി. പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചു. സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി. ഗ്രീഷ്മയുടെ ഭാഗത്ത് നിന്നുകൂടി ചിന്തിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. ഗ്രീഷ്മയുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കവേയായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

ഇല്ലാത്ത തെളിവുണ്ടാക്കരുതെന്ന് പ്രതിഭാഗം പറഞ്ഞു. ഷാരോണിന്റെ മരണമൊഴിയില്‍ ഗ്രീഷ്മയെ കുറിച്ചൊന്നും പറഞ്ഞില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഗ്രീഷ്മയെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് കോടതി ഉത്തരവ്. കൂടുതല്‍ തെളിവ് ശേഖരിക്കേണ്ടതുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഗ്രീഷ്മയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. നെയ്യാറ്റിന്‍കര കോടതിയാണ് ഗ്രീഷ്മയെ കസ്റ്റഡിയില്‍ വിട്ട് ഉത്തരവിറക്കിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!