6 മിനിറ്റ് വായിച്ചു

എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ്‌ ഫെഡറേഷന്‍ വടക്കന്‍മേഖല പ്രക്ഷോഭ ജാഥക്ക് മഞ്ചേശ്വരത്ത് തുടക്കമായി

വിവിധ ആവശ്യങ്ങളുന്നയിച്ച് 2023 ജനുവരി 20 ന്‌ എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ്‌ ഫെഡറേഷന്‍ നേതൃത്വത്തില്‍ പാര്‍ലമെന്റ്‌ മാര്‍ച്ച്‌ നടത്തും. ഇതിന്റെ പ്രചരണാര്‍ത്ഥമുള്ള വടക്കന്‍മേഖല പ്രക്ഷോഭ ജാഥയ്ക്ക് മഞ്ചേശ്വരം ഹൊസങ്കടിയില്‍ നിന്നും ആവേശകരമായ തുടക്കം. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ ജാഥാ ലീഡര്‍ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അനിമോന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാർ ബി.വി. രാജന്‍ അധ്യക്ഷത വഹിച്ചു. ജാഥാക്യാപ്റ്റന്‍ കെ. അനിമോന്‍, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി സി.പി. മുരളി, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. കൃഷ്ണന്‍, സി.പി.ഐ കാസര്‍കോട് ജില്ല സെക്രട്ടറി സി.പി. ബാബു, എ.ഐ.ടി.യു.സി ജില്ല പ്രസിഡന്റ് ടി. കൃഷ്ണന്‍, ജാഥാ വൈസ് ക്യാപ്റ്റന്‍ ലളിത ചന്ദ്രശേഖരന്‍, ജാഥാ ഡയറക്ടര്‍ വി. രാജന്‍, ജാഥാ അംഗങ്ങളായ സീനാ ബോസ്, ഉല്ലാസ് കണ്ണോളി, പ്രമീള സുരേഷ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ജയരാമബല്ലം കൂടല്‍ സ്വാഗതം പറഞ്ഞു.
ജാഥ ഇന്ന് കാസര്‍കോട്‌ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന്‌ ശേഷം കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!