എന്‍എസ്എസ് മുന്‍ പ്രസിഡന്റ് പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ അന്തരിച്ചു. 90 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തേത്തുടര്‍ന്ന് പത്തനംതിട്ട ഇലന്തൂരിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച പത്തനംതിട്ടയില്‍ നടക്കും. നാലുതവണ എന്‍എസ്എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം, പത്തനംതിട്ട താലൂക്ക് യൂണിയന് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിരുന്നു.