എടക്കാട്: സർക്കാർ ലോട്ടറിയുടെ മറവിൽ സമാന്തരമായി ഒറ്റ നമ്പർ ചൂതാട്ടം.മാഫിയ സംഘത്തിലെ കണ്ണിയായ ലോട്ടറി വില്പനക്കാരൻ അറസ്റ്റിൽ.ചെമ്പിലോട് സ്വദേശി ര മിഷാനിവാസിൽ പുതിയാണ്ടി രമേശനെ (60)യാണ് എടക്കാട് ഇൻസ്പെക്ടർ എം.അനിലിൻ്റെ നിർദേശപ്രകാരം എസ്.ഐ.മഹേഷ് കണ്ടമ്പേത്തും സംഘവും അറസ്റ്റു ചെയ്തത്. ലോട്ടറിവില്പനക്കാരനായ ഇയാൾ പോലീസ് നിരീക്ഷണത്തിനിടെയാണ് തോട്ടടയിൽ വെച്ച് പിടിയിലായത്.പ്രതിയിൽ നിന്നും 15,450 രൂപയും മൊബെൽ ഫോണും ഒറ്റ നമ്പർ ചൂതാട്ടത്തിനു പയോഗിച്ചകുറിപ്പടികളും പോലീസ് പിടിച്ചെടുത്തു.കേരള ലോട്ടറി നടന്നുവിൽക്കുന്ന സബ് ഏജൻറായ ഇയാൾ വില്‌പനയുടെ മറവിൽ ആസൂത്രിതമായി ഒറ്റ നമ്പർ എഴുത്ത് ലോട്ടറി കുറിപ്പടിയുംകൈമാറുന്നത്. ഇടപാടുകാരായി ഒട്ടേറെ പേർ വിവിധ സ്ഥലങ്ങളിലും വീട്ടിലും പതിവായി കാത്തിരിപ്പുണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പോലീസ് സംഘം പിടികൂടിയത്.റെയ്ഡിൽ എ..എസ്.ഐ. മഹേഷ്, സിവിൽ പോലീസ് ഓഫീസർമാരായ റിനോജ്, സനൂപ്, ഡ്രൈവർഅജേഷ് രാജ്, എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റു ചെയ്തു.