//
7 മിനിറ്റ് വായിച്ചു

ഏപ്രില്‍ മാസത്തെ റേഷന്‍ സാധനങ്ങളുടെ വിതരണവിവരം

സംസ്ഥാനത്ത് ഏപ്രില്‍ മാസം വിതരണം ചെയ്യുന്ന റേഷന്‍ സാധനങ്ങളുടെ അളവ്. എ എ വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് 30 കി.ഗ്രാം അരിയും മൂന്ന് കി ഗ്രാം ഗോതമ്പും സൗജന്യമായും രണ്ട് പാക്കറ്റ് ആട്ട ആറ് രൂപ നിരക്കിലും ഒരു കിലോ പഞ്ചസാര 21 രൂപക്കും ലഭിക്കും.

മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാല് കി ഗ്രാം അരി സൗജന്യമായും ഒരു അംഗമുളള കാര്‍ഡിന് ഒരു പാക്കറ്റ് ആട്ടയും രണ്ട് അംഗങ്ങളുളള കാര്‍ഡിന് രണ്ട് പാക്കറ്റ് ആട്ടയും മൂന്ന് അംഗങ്ങളുളള കാര്‍ഡിന് മൂന്ന് പാക്കറ്റ് ആട്ടയും മൂന്നില്‍ കൂടുതല്‍ അംഗങ്ങളുളള കാര്‍ഡിന് മൂന്ന് പാക്കറ്റ് ആട്ട എട്ട് രൂപ നിരക്കിലും ബാക്കി ഗോതമ്പും ലഭിക്കും.

പൊതുവിഭാഗം സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി കിലോക്ക് നാല് രൂപ നിരക്കിലും പരമാവധി രണ്ട് പാക്കറ്റ് ആട്ട കിലോക്ക് 17 രൂപാ നിരക്കിലും ലഭിക്കും. പൊതുവിഭാഗം നോണ്‍ സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട കാര്‍ഡിന് ഏഴ് കിലോ അരി കിലോക്ക് 10.90 രൂപാ നിരക്കിലും പരമാവധി രണ്ട് പാക്കറ്റ് ആട്ട കിലോക്ക് 17 രൂപ നിരക്കിലും ലഭിക്കും.പൊതുവിഭാഗം കാര്‍ഡിന് രണ്ട് കിലോ അരി കിലോക്ക് 10.90 രൂപാ നിരക്കിലും ഒരു പാക്കറ്റ് ആട്ട 17 രൂപ നിരക്കിലും ലഭിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!