////
3 മിനിറ്റ് വായിച്ചു

‘പരാതിക്കാരനെ ആക്ഷേപിച്ച ലോകായുക്തയുടേത് വിടുപണി’; കെ. സുധാകരൻ എംപി

പരാതിക്കാരനെ ആക്ഷേപിച്ച ലോകായുക്തയുടേത് വിടുപണിയാണെന്ന് കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ എംപി. കേസിലെ പരാതിക്കാരൻ മുൻ സിൻഡിക്കേറ്റംഗം ആർഎസ് ശശികുമാറിനെ പേപ്പട്ടി എന്നും മറ്റും വിളിച്ച് ആക്ഷേപിച്ച ലോകായുക്ത ആർക്കുവേണ്ടിയാണ് വിടുപണി ചെയ്യുന്നതെന്ന് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകായുകതയുടെ ഇന്നത്തെ പരാമർശങ്ങൾ വിധി ഏത് ദിശയിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാകുന്നു . മുഖ്യമന്ത്രിയുടെ സൽക്കാരത്തിന് പോയ ലോകായുക്തയിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!